കുവൈത്തില്‍ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു; സംഭവം ക്രിക്കറ്റ് കളിക്കുന്നതിനിടെ

കളി കാണാനെത്തിയ ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്

കുവൈത്തില്‍ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു; സംഭവം ക്രിക്കറ്റ് കളിക്കുന്നതിനിടെ

കുവൈത്ത് സിറ്റി: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുവൈത്തില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് വേണാട്ടുശ്ശേരില്‍ കുടുംബാംഗം റെനി ജേക്കബ്(39) ആണ് മരിച്ചത്. സുലൈബീകാത്ത് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്.

കളി കാണാനെത്തിയ ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹസ്സന്‍ ഓപ്റ്റിക്കല്‍സ് ജീവനക്കാരനായിരുന്നു അദ്ദേഹം. ഭാര്യ: രജനി, മക്കള്‍: ജുഹാന്‍, റോഹന്‍.

reny jacob native of Alappuzha died in Kuwait