ദേശീയ ഓണാഘോഷം: മികച്ച വേഷം ധരിക്കുന്ന ദമ്പതികളെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനം

ദേശീയ ഓണാഘോഷം: മികച്ച വേഷം ധരിക്കുന്ന ദമ്പതികളെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനം

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നല്‍കുന്ന ദേശീയ ഓണാഘോഷത്തില്‍ മനോഹരമായി ഓണാഘോഷ വസ്ത്രധാരണമുള്ള ദമ്പതികള്‍ക്ക് 1001 ഡോളറിന്റെ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ അറിയിച്ചു.

ഫിലഡല്‍ഫിയയിലെ വ്യവസ്സായികളായ ഡെനിസ് ജേക്കബ് – ജൂബി വര്‍ഗീസ് ദമ്പതികളാണ് സ്‌പോണ്‍സേഴ്‌സ്. ഓഗസ്റ്റ് 21 ശനിയാഴ്ച്ച ഫിലഡല്‍ഫിയ കണ്‍സ്റ്റാറ്റര്‍ ഔട്‌ഡോര്‍ അതിവിശാല സ്റ്റേഡിയത്തില്‍ നടത്തുന്ന ദേശീയ ഓണാഘോഷത്തില്‍ രാവിലെ 11 മുതല്‍ പങ്കെടുക്കുന്ന ദമ്പതികളില്‍ നിന്നാണ് വിജയികളെ ജഡ്ജസ് തിരഞ്ഞെടുക്കുക.

ജഡ്ജസ് ദേശീയ ഓണാഘോഷ മൈതാനത്ത് ഓരോ 15 മിനിട്ടിലും ആരാലും ശ്രദ്ധിക്കപ്പെടാതെ നടത്തുന്ന നിരീക്ഷണ വിലയിരുത്തലിലൂടെയാണ് അവാര്‍ഡിന്നര്‍ഹരായ ദമ്പതികളെ നിശ്ചയിക്കുക. ദേശീയ ഓണാഘോഷ സംഘാടക സമിതി ഭാരവാഹികളെ ഈ സമ്മാനത്തിന് പരിഗണിക്കുന്നതല്ല.

മഹാമാരി വിതറിയ ദു:ഖനേരങ്ങളെ അകറ്റിയകറ്റി, മാനവസൗഹൃദത്തിന്റെ പൂപ്പുഞ്ചിരി സമ്മാനിക്കുന്ന നല്ലകാലത്തിന്റെ നാന്ദി കുറിക്കുകയാണ് കേരളാ ഫോറം ദേശീയ ഓണാഘോഷം ലക്ഷ്യമിടുന്നത് എന്ന് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സൗഹൃദവേദിയായ ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലാ, ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ്, ട്രഷറാര്‍ രാജന്‍ സാമുവേല്‍, ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, ഓണാഘോഷ കോ ചെയര്‍ ജോര്‍ജ് നടവയല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: (215 435 1015) , എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മെന്‍ ഫീലിപ്പോസ് ചെറിയാന്‍ (215 605 7310), ജോര്‍ജ് ഓലിക്കല്‍ (215 873 4365 ), ജോബീ ജോര്‍ജ് (215 470 2400), ജോയിന്റ് സെക്രട്ടറി റോണി വര്‍ഗീസ് (267 213 544), അസ്സോസിയേറ്റ് ട്രഷറാര്‍ ലെനോ സ്കറിയാ (267 229 0355).