Mammootty | ഗോള്‍ഡന്‍ വിസ സ്വീകരിക്കാൻ മമ്മൂട്ടി ദുബായിലേക്ക്

Mammootty | കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മമ്മൂട്ടി വിദേശത്തേക്ക്

Mammootty | ഗോള്‍ഡന്‍ വിസ സ്വീകരിക്കാൻ മമ്മൂട്ടി ദുബായിലേക്ക്

കോവിഡ് 19 മഹാമാരിയുടെ അതിതീവ്ര വ്യാപനകാലത്ത് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രണ്ടു വർഷത്തിനിടെയുള്ള തന്റെ ആദ്യ വിദേശയാത്ര പുറപ്പെട്ടു. ദുബായിലേക്കാണ് താരത്തിന്റെ ആദ്യ യാത്ര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടി വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ചത്.

കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു. ഒരു സ്വകാര്യ വിവാഹചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമായാണ് മമ്മൂട്ടി ദുബായിലേക്ക് പോയത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കി അടുത്ത മാസം മമ്മൂട്ടി ‘പുഴു’ എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. അതിനു പിന്നാലെ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തിലും താരം അഭിനയിക്കും.

Mammootty travels to Dubai to receive Golden Visa