പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ഡോ കെ.ജി ബാബുരാജന്

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഡോ കെ ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നല്‍കി

പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ഡോ കെ.ജി ബാബുരാജന്

പ്രവാസികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഉന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ബഹ്റൈനിലെ ഡോ കെ ജി ബാബുരാജന് സമ്മാനിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആണ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഡോ കെ ജി ബാബുരാജന് സമ്മാനിച്ചത്. ബഹ്റൈനിലെ പ്രമുഖ എന്‍ജിനീയറായ ഡോ കെ ജി ബാബുരാജന്‍ ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമാണ് .

ഗള്‍ഫ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഡോ കെ ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നല്‍കി. കൊവിഡ് കാലത്ത് ഇന്ത്യന്‍ സമൂഹത്തോട് ബഹ്റൈന്‍ കാണിച്ച പ്രത്യേക പരിഗണന പ്രശംസനീയമാണെന്നു മന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ സ്വാഗതം പറഞ്ഞു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍, അഡ്മിനിസ്ട്രേറ്റിവ് കാര്യ അണ്ടര്‍ സെക്രട്ടറി തൗഫീഖ് അഹ്മദ് അല്‍ മന്‍സൂര്‍ , ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബഹ്റൈനിലും നാട്ടിലും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മണ്ഡലങ്ങളില്‍ ബാബുരാജന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം .

തിരുവല്ല കുറ്റൂര്‍ സ്വദേശിയായ ബഹ്‌റൈനിലെ ബി കെ ജി ഹോള്‍ഡിങ്സിന്റെ ചെയര്‍മാനാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ ബഹ്‌റൈന്‍ പ്രവാസികള്‍ക്കും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ഡോ കെ ജി ബാബുരാജന്‍ സഹായം നല്‍കിയിരുന്നു.

Pravasi Bharatiya Samman Award to Dr KG Baburajan